
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ അഥവാ താക്കോൽ ദ്വാര ശസ്ത്രക്രിയ. ഒരു പരിധി വരെ ഇന്ന് ഏതൊരു സാധാരണ ശസ്ത്രക്രിയകൾക്കും പകരം താക്കോൽ ദ്വാര ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനം നിലവിൽ ഉണ്ട്. അപ്പെന്റിസ്, പിത്തസഞ്ചി മാറ്റി വെക്കൽ, വൃക്ക മാറ്റി വെക്കൽ തുടങ്ങി ഒരുപാട് ശസ്ത്രക്രിയ ഇന്ന് തക്കോൽ ദ്വാര ശാസ്ത്രക്രിയയിലൂടെ ചെയുന്നു.
കൂടുതൽ ആയും ഗൈനക്കോളജി വിഭാഗം ആണ് ഈ ശാസ്ത്രക്രിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്. ഗർഭാശയം നീക്കം ചെയ്യൽ , മുഴ നീക്കം ചെയ്യൽ, ട്യൂബ് പ്രെഗ്നൻസി തുടങ്ങിയ പല ശസ്ത്രക്രിയകളും ഇതിലൂടെ സാദ്യമാണ്. ഈ ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകത മറ്റു ശസ്ത്രക്രിയകൾ പോലെ ഒരു രോഗിക് ഇതിന് വേണ്ടി വലിയ വലിയ തയാറെടുപ്പുകളോ , അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘ കാലം ഹോസ്പിറ്റലിലോ വീട്ടിലോ കിടക്കേണ്ട അവസ്ഥ വരുന്നില്ല.പെട്ടന്നു തന്നെ ആശുപത്രി വിടാനും തിരിച്ച് തങ്ങളുടെ സാധാരണ ജീവിതത്തിലേക്കു പോകാനും സാധിക്കുന്നു. മറ്റൊരു പ്രത്യേകത ശസ്ത്രക്രിയ നടത്തുന്നതിനായി ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കേണ്ട ആവിശ്യം വരുന്നില്ല , കാമറ, മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങൾ കടത്തിൽ വിടാൻ പാകത്തിൽ ചെറിയ ഒന്നോ രണ്ടോ മുറിവുകൾ അതും 1 cm വലുപ്പത്തിൽ ഒക്കെ ഉള്ളത് മാത്രമേ ഉണ്ടാകുകയുള്ളു, ശസ്ത്രക്രിയ നടത്തിയാൽ വലിയ പാടുകൾ ഉണ്ടാകും എന്നുള്ള പേടി ഇതിൽ ഒട്ടും വേണ്ട, ക്യാമറ കടത്തി വിട്ട് ഒരു സ്ക്രീൻ വീക്ഷിച്ചാണ് ശസ്ത്രക്രിയ ചെയുന്നത് അതുകൊണ്ട് തന്നെ വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും എന്നതും മറ്റൊരു സവിശേഷത ആണ്.കുറഞ്ഞ രക്ത നഷ്ടം മാത്രമേ ഈ സർജറിയിലൂടെ സംഭവിക്കുന്നുള്ളൂ അതുപോലെ തന്നെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്.ആദരികാവയവങ്ങൾക്ക് പരിക്കുകൾ പറ്റാനുള്ള സാധ്യതയും വളരെ കുറവാണ്. വേഗത്തിൽ ഉള്ള രോഗമുക്തിയും പെട്ടന്നു തന്നെ ആശുപത്രി വിടാനുള്ള അവസരവും രോഗികൾക്ക് മറ്റു സർജറികളെ അപേക്ഷിച്ച വളരെ വലിയ ഒരു ആശ്വാസം ആണ് , ഒരു സർജറിക് വേണ്ടി ആഴ്ചകളോ മാസങ്ങളോ ചിലവാക്കേണ്ട ആവിശ്യം വരുന്നില്ല.സർജറി കഴിഞ്ഞ പാടുകൾ ഉണ്ടാകാത്തതും വളരെ വലിയ ഒരു ഉപകാരം തന്നെ ആണ്.



